Breaking News

കാഞ്ഞങ്ങാട് ആവിക്കരയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം പതിനാലേമുക്കാൽ പവൻ സ്വർണ്ണവും ഇരുപത്തി ഏഴായിരം രൂപയും കവർന്നു

കാഞ്ഞങ്ങാട് : ആവിക്കരഗാർഡർ വളപ്പിലെ ടി.എം ഹസ്സൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം ഇവർ വീട് പൂട്ടി മാതാവിന്റെ ചികിത്സക്കായി ബുധനാഴ്ച ഉച്ചയോടെ മംഗലാപുരം ആശുപത്രിയിൽ പോയി രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ കണ്ടത് ഇരു നില വിടിന്റെ മുകൾഭാഗത്തെ ജലസംഭരണിയോടു ചേർന്ന വാതിൽ വഴിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്നു സൂചന കിടപ്പുമുറിയിൽ സൂക്ഷിച്ച 27000 രൂപയും പതിനാലേമുക്കാൽ പവൻ തൂക്കമുള്ള സ്വർണ്ണവും കളവുപോയി ഇതിന്റെ കൂടാ ഉണ്ടായിരുന്ന ഒരു വള വീട്ടിനുള്ളിൽ താഴെ വീണ നിലയിൽ കിട്ടിയിരുന്നതായി വിട്ടുകാർ അറിയിച്ചു പോലീസിൽ പരാതി നൽകി

No comments