കാഞ്ഞങ്ങാട്ടെ സി.എച്ച് സെൻ്ററിന് പരപ്പയിലെ അടിയോടിയുടെ സ്നേഹസ്പർശം
പരപ്പ: സമൂഹത്തിലെ നിരാംലംബരായ ജനങ്ങൾക്ക് സാന്ത്വന സ്പർശം നല്കി നാടിന് മാതൃകയായി മാറിയ കാഞ്ഞങ്ങാട് സി.എച്ച്.സെൻ്റെറിന് പരപ്പയിലെ പൊതുകാര്യ പ്രസക്തകനും, പരപ്പ സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾക്കും നാടിൻ്റെ വികസനത്തിനും എന്നും മുന്നിലുണ്ടായിരുന്ന കർഷക കോൺഗ്രസ്സ് നേതാവും പരപ്പ ക്ഷീരോത്പാദക സംഘത്തിൻ്റെ സ്ഥാപക പ്രസിഡണ്ടുമായ വി.എം.കെ അടിയോടി അദ്ദേഹത്തിൻ്റെ നന്മ മനസ്സ് അറിഞ്ഞു കൊണ്ട് സി.എച്ച്.സെൻ്ററിന് പത്തായിരം രൂപ സംഭാവന നല്കി ജീവകാരുണ്യ രംഗത്ത് മാതൃകയായിരിക്കുകയാണ്. കേരളത്തിൽ എല്ലാ ജില്ലയിലും സി.എച്ച് സെൻ്റർ പ്രവർത്തിച്ചു വരുന്നു ക്യാൻസർ, രോഗികൾക്കുള്ള സഹായം ഡയാലിസ് കേന്ദ്രം, സൗജന്യ മരുന്ന് വിതരണം, സൗജന്യ ഭക്ഷണം
കാഞ്ഞങ്ങാട് മദേഴ്സ് ഹോസ്പിറ്റലുമായി ചേർന്ന് മർഹൂം - മെട്രോ മുഹമ്മദ് ഹാജി ഡയാലിസ് കേന്ദ്രം 80 ഓളം രോഗികൾ ഇപ്പോൾ ഡയാലിസ് ചെയ്ത് വരുന്നു. എല്ലാം സി എച്ച് സെൻ്റെറിൻ്റെ നേത്യത്തത്തിലാണ്
വാർദ്ധക്യകാല അനുഭവത്താൽ വീട്ടിൽ കഴിയുന്ന അടിയോടിച്ചനെയും മകൻ ബാബുവിനെയും സി.എച്ച്.സെൻ്റർ ദിനത്തിൽ മുസ്ലിം ലീഗ് മണ്ഡലം വൈ: പ്രസിഡണ്ട് മുസ്തഫ തായന്നൂർ, കിനാനൂർ കരിന്തളം പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സി.എം.ഇബ്രാഹിം, സെക്രട്ടറി താജുദ്ദീൻ
കമ്മാടം - കോൺഗ്രസ്സ് നേതാവ് കെ. കുഞ്ഞികൃഷ്ണൻ മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ,യു .വി .മുഹമ്മദ് കുഞ്ഞി, സലാം പട്ളം, യൂത്ത് ലീഗ് നേതാക്കളായ ഷാനവാസ് കാരാട്ട്, തസ്ലിം പട്ളം എന്നിവർ വീട്ടിൽ സന്ദർശിച്ച് സംഭാവന സ്വീകരിച്ചു
No comments