പത്തനംതിട്ടയിൽ മർദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു
പത്തനംതിട്ടയിൽ മർദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്.
വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റുന്നത്. അച്ഛൻ ലഹരി മരുന്നിന് അടിമയാണ്. രണ്ടു ദിവസമായി അച്ഛൻ കുട്ടിയെ മർദിച്ചിരുന്നതായാണ് പുറത്ത് വരുന്ന വിവരം. കുട്ടിയുടെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്.
കുട്ടിക്ക് ശ്വാസ തടസം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചുവരുത്തി സഹായം ആവശ്യപ്പെടുന്നത് കുട്ടിയുടെ അമ്മയാണ്. തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
No comments