ചിറ്റാരിക്കാൽ ബിആർസി ബളാൽ കുഴിങ്ങാട് കോളനിയിൽ പഠന സഹായി വിതരണം ചെയ്തു
വെള്ളരിക്കുണ്ട്: സമഗ്ര ശിക്ഷാ കേരള ചിറ്റാരിക്കാൽ ബി.ആർ.സി ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന പഠന സഹായ പദ്ധതിയുടെ ഭാഗമായി ബളാൽ പഞ്ചായത്തിലെ കുഴിങ്ങാട് കോളനിയിലെ വിജിത് വിജയന് ടാബ് വിതരണം ചെയ്തു. കിടപ്പിലായ കുട്ടികൾക്കുള്ള പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടിയുടെ വീട്ടിൽ എത്തിയാണ് പഠനസഹായി നൽകിയത്. ചിറ്റാരിക്കാൽ ബി.പി.സി കെ.പി ബാബു, ട്രെയിനർ ജെസ്സ് ജോസഫ്, സ്പെഷ്യൽ എജ്യുക്കേറ്റർ ഷിനി ഫിലിപ്പ് എന്നിവർ സംബന്ധിച്ചു.
No comments