പരപ്പയിലെ പ്രതിഭകളെ ആദരിച്ച് ക്ലായിക്കോട് കോൺഗ്രസ് ബൂത്ത് കമ്മിറ്റി
പരപ്പ: സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കാസറഗോഡ് ജില്ലാ ടീം അംഗങ്ങളായ അഗ്രിമ, ലാവണ്യ, വിസ്മയ. കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക്സ് 200 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അജ്നാസ്. ജാമിയ അൽഹിന്ദ് അൽ ഇസ്ലാമിയിൽ വെച്ച് ഇസ്ലാമിക് സയൻസിൽ ഒന്നാം റാങ്ക് നേടിയ ഉമറുൽ ഫറൂഖ്. 2019-20 വർഷത്തെ യു. എസ്. എസ്. വിജയി ആൽഫ്രഡ് പ്രകാശ്. എന്നീവരെ ക്ലായിക്കോട് കോൺഗ്രസ് ബൂത്ത് കമ്മറ്റി ആദരിച്ചു. മീനാക്ഷി ബാലകൃഷ്ണൻ, മുസ്തഫ തായന്നൂർ, ചന്ദ്രൻ ബാനം, നാരായണൻ മാസ്റ്റർ എന്നിവർ പ്രതിഭകൾക്ക് ഉപഹാരം കൈമാറി.
No comments