കോവിഡ്; ഈസ്റ്റ് - എളേരി പഞ്ചായത്തിൽ സ്ഥിതി അതീവ ഗുരുതരം,100 പേർ ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 18 പേർക്ക് പോസിറ്റീവ്
ചെറുപുഴ: ഈസ്റ്റ് - എളേരി പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷം. 100 പേരില്‍ നടത്തിയ ആന്റിജൻ ടെസ്റ്റില്‍ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആർടിപിസിആർ ടെസ്റ്റിൻ്റെ റിസൾട്ട് വരാനിക്കുന്നതേയുള്ളൂ. പഞ്ചായത്തിലെ മുനയംകുന്ന്, പാലാവയൽ പ്രദേശങ്ങളിൽ സ്ഥിതി ഏറെ ഗുരുതരമാണെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സൂര്യ രാഘവൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.ടി. ശ്രീനിവാസൻ എന്നിവർ പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ 150 പോസിറ്റീവ് കേസുകളാണ് ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നത്. അത്യാവശ്യത്തിന് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ. പ്രായമായവരും കുട്ടികളും വീട്ടിൽ തന്നെ കഴിയണമെന്നും ആരോഗ്യ പ്രവർത്തകർ ഓർമ്മിപ്പിച്ചു. ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഈസ്റ്റ് - എളേരി പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
No comments