Breaking News

തുറമുഖം വഴിയും സ്വർണകടത്ത്; കൊച്ചിയിൽ 15 കിലോയോളം സ്വർണം പിടികൂടി; കണ്ണൂർ സ്വദേശി കസ്റ്റഡിയിൽ


എറണാകുളം: സംസ്ഥാനത്ത് തുറമുഖം വഴിയും സ്വർണക്കടത്ത്. കൊച്ചി തുറമുഖത്ത് നിന്നും കോടികളുടെ സ്വർണം പിടികൂടി. സംഭവത്തിൽ കണ്ണൂർ സ്വദേശിയെ ഡിആർഐ കസ്റ്റഡിയിൽ എടുത്തു.

കണ്ടെയ്‌നറിലെ സി ബാഗേജിൽ നിന്നാണ് സ്വർണം പിടികൂടിയത്. ബാഗ് ക്ലിയർ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഫ്രിഡ്ജിന്റെ കംപ്രസറിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

പതിനഞ്ചു കിലോയോളം സ്വർണമാണ് പിടിച്ചെടുത്തതെന്ന് ഡി.ആർ.ഐ അറിയിച്ചു.


സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിശദവിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.


No comments