സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലങ്ങള്‍ ഇന്ന്
സംസ്ഥാനത്ത് നടത്തിയ കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലങ്ങള്‍ ഇന്നും പുറത്തുവരും. ഇതോടെ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്നേക്കുമെന്നാണ് കരുതുന്നത്.
അതേ സമയം പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളോട് 20 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സക്കായി മാറ്റിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.
No comments