Breaking News

കോവിഡ് വ്യാപനം; കോടോം ബേളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജാഗ്രത സമിതി യോഗ തീരുമാനം


കോവിഡ് - 19 വ്യാപനം രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോടോം ബേളൂർ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികൾ,  ആരോഗ്യ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ യോഗത്തിൽ തീരുമാനിച്ചു. ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം....എല്ലാ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും കോവി ഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം....


10 വയസിന് താഴെയുള്ളവരും, അറുപത് വയസ്സിന് മുകളിലുളളവരും അനാവശ്യമായി പുറത്തിറങ്ങി നടക്കരുത്.... 


ആരാധനാലയങ്ങളിലെ പരിപാടികൾ, പൊതു ചടങ്ങുകൾ, വിവാഹം, ഗ്യഹ പ്രവേശം തുടങ്ങിയവ പഞ്ചായത്തധികൃതരുടെയും , ആരോഗ്യ കേന്ദ്രം അധികൃതരുടെയും മുൻകൂട്ടിയുള്ള രേഖാമൂലമുളള അനുമതി നേടി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചേ നടത്താവൂ.


 വിദേശങ്ങളിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും, ഹോട്ട്സ്പോട്ടിൽ നിന്നും വരുന്നവരും നിർബന്ധമായും മതിയായ ദിവസം ക്വാറന്റൈനിൽ കഴിയണം.


 രോഗ സാധ്യതയുളളവരെല്ലാം കോവിഡ് ടെസ്റ്റ് നടത്തുകയും 45 വയസ്സിന് മുകളിലു ളളവർ പ്രതിരോധ വാക്സിനേഷ നടത്തുകയും വേണം...


 കളിസ്ഥലങ്ങളിലുള്ള എല്ലാ വിധ മത്സരങ്ങളും പരിശീലനങ്ങളും നിർത്തി വെക്കണം.


 ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതു വാഹനങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾ രണ്ട് ആഴ്ചയിലൊരിക്കൽ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണം..

 കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. സന്ദർശകരുടെ രജിസ്റ്റർ, സാനി ടൈസർ, സോപ്പ് വെള്ളം എന്നിവ നിർബന്ധമായും സ്ഥാപനങ്ങൾ കരുതണം.


 കോവിസ് പ്രോടോക്കോൾ ലംഘനം ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

   

പഞ്ചായത്തിലെ എല്ലാം പ്രദേശങ്ങളിലും അനൗൺസ്മെന്റ് നടത്താൻ തീരുമാനിച്ചു..


 പഞ്ചായത്ത് - വാർഡ് തല - ജാഗ്രതാ - നിരീക്ഷണ സമിതി യോഗം 22, 23 തീയ്യതികളിൽ വിളിച്ച് ചേർക്കും..


25ന് പഞ്ചായത്തിലെ  മുഴുവൻ പ്രദേശങ്ങളും ശൂചികരിക്കാൻ തീരുമാനിച്ചു.


ശ്രീമതി : ശ്രീജ പി  (പഞ്ചായത്ത് പ്രസിഡന്റ്),    

ശ്രീ:ദാമോദരൻ പി (വൈസ് പ്രസിഡന്റ്)

ശ്രീ : സനൽകുമാർ(പഞ്ചായത്ത് സെക്രട്ടറി)

ശ്രിമതി : ജിഷ - (ഹെൽത്ത് ഇൻസ്‌പെക്ടർ)

ശ്രീ : മൈക്കിൾ സെബാസ്റ്റ്യൻ  (എസ് ഐ അമ്പലത്തറ സ്റ്റേഷൻ) തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

No comments