Breaking News

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും




കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും. റിസര്‍വേഷന്‍ ഇല്ലാത്ത സര്‍വീസുകളായിരിക്കും കുറക്കുക. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 9 മണിക്ക് ശേഷമുള്ള സര്‍വീസുകള്‍ റിസര്‍വേഷന്‍ മുഖേനയാക്കും. സിഎംഡി ബിജു പ്രഭാകര്‍ ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കും. ബസുകളില്‍ നിന്നുള്ള യാത്ര പാടില്ലെന്ന നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് നിലപാട്.



അതേസമയം സംസ്ഥാനത്ത് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല.

No comments