ലിജിമോൾക്ക് വീൽചെയർ നൽകി കാഞ്ഞങ്ങാട് റോട്ടറി
ലിജിമോൾക്ക് വീൽചെയർ നൽകി കാഞ്ഞങ്ങാട് റോട്ടറിയും & പാലിയേറ്റീവ് കെയർ സൊസൈറ്റിയും. ജന്മനാ നടക്കുവാനാവാത്ത, സംസാരിക്കുവാനാവാത്ത ലിജിമോളുടെ അവസ്ഥ മനസിലാക്കി സൊസൈറ്റി സഹായവുമായി എത്തുകയായിരുന്നു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ആയിരുന്നു വീൽ ചെയർ വിതരണം. സൊസൈറ്റി പ്രസിഡന്റ് Eng. പദ്മനാഭൻ ടി, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഗിരീഷ് നായിക്ക് എന്നിവർചേർന്നു ലിജിമോൾക്ക് വീൽചെയർ സമ്മാനിച്ചു. സൊസൈറ്റി സെക്രട്ടറി ജോഷിമോൻ കെ ടി, ഗോകുലാനന്ദൻ കെ, രമ്യ, ശശികല, സുമിത്ര എന്നിവർ സന്നിഹിതരായിരുന്നു.

No comments