പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി
കണ്ണൂർ (പരിയാരം) : രണ്ടാം ഘട്ട കോവിഡ് അതിവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി. ആശുപത്രിയിൽ തിരക്കൊഴിവാക്കാൻ രോഗിയോടൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. മുഴുവനാളുകളും മാസ്ക് പൂർണ്ണമായും ധരിക്കുന്നത് ശീലമാക്കുകയും മറ്റ് കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ കർശ്ശനമായി പാലിക്കുകയും വേണം. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ സുരക്ഷ മുൻനിർത്തി സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിയുമായി സഹകരിക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
No comments