വേലിയേറ്റം: പയ്യന്നൂർ പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണൽ ഡ്രഡ്ജിങ് യന്ത്രം കടലിൽ താഴ്ന്നു
പയ്യന്നൂര്‍: രാമന്തളി പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണല്‍ ഡ്രഡ്ജിങ് നടത്താന്‍ കൊണ്ടുവന്ന യന്ത്രം ശക്തമായ വേലിയേറ്റത്തില്‍ മണല്‍ എടുത്ത കുഴിയില്‍ താഴ്ന്നു. ഇവിടെ മണല്‍ നീക്കം ചെയ്യുന്ന പ്രവൃത്തി തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
എന്നാല്‍, ഡ്രഡ്ജിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മണല്‍ നീക്കല്‍ നടന്നിരുന്നില്ല. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചയും ഉണ്ടായ ശക്തമായ വേലിയേറ്റത്തിലും ഇറക്കത്തിലും പെട്ടാണ് മണല്‍ നീക്കം ചെയ്ത കുഴിയില്‍ യന്ത്രം താഴ്ന്നത്.മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് ഡ്രഡ്ജിങ് യന്ത്രം ബുദ്ധിമുട്ടാകുന്നതിനാല്‍ വളപട്ടണത്തുനിന്നും എത്തിയ ഖലാസികള്‍ യന്ത്രം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. പൊതുമേഖല സ്ഥാപനമായ കെംഡലിനാണ് ഡ്രഡ്ജിങ് ചുമതല. പാലക്കോട് ഫിഷ് ലാന്‍ഡിങ് സെന്ററും പുതിയങ്ങാടി കടപ്പുറവും കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന രണ്ടായിരത്തിലധികം തൊഴിലാളികളുടെ നിരന്തരമായ ആവശ്യമായിരുന്നു പാലക്കാട് അഴിമുഖത്ത് മണല്‍ ഡ്രഡ്ജിങ് നടത്തുക എന്നത്.
ഈ ഭാഗത്ത് മണല്‍ അടിഞ്ഞുകൂടി അപകടം തുടര്‍ക്കഥയായതോടെയാണ് അഴിമുഖത്തുനിന്നും മണല്‍ നീക്കാന്‍ നടപടിയായത്.
No comments