Breaking News

കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിന്‍ യാത്രികര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര




കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കേരളം, ഗുജറാത്ത്, ഗോവ, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം.



ഇവിടെ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയിലേക്ക് ട്രെയിന്‍ യാത്ര ചെയ്യണമെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മഹാരാഷ്ട്രയിലേക്ക് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അണ്‍റിസേര്‍വ്ഡ് ടിക്കറ്റ് നല്‍കില്ല.


കഴിഞ്ഞ ദിവസം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ആരോഗ്യ വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. 48 മണിക്കൂര്‍ മുന്‍പോ എത്തിയ ഉടനെയോ പരിശോധന നടത്തണം. കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നത് വരെ ക്വാറന്റീന്‍ പാലിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വാക്‌സിനെടുത്തവര്‍ക്കും നിര്‍ദേശം ബാധകമാണ്.

No comments