സൗദിയിൽ ഷോപ്പിംഗ് മാളുകളിൽ സ്വദേശി വൽക്കരണം, ഉത്തരവിറക്കി ഭരണകൂടം
സൗദി അറേബ്യ : ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ ഭാവിക്ക് ഗുരുതര പ്രതിസന്ധി ഉണ്ടാക്കുന്ന നീക്കവുമായി സൗദി അറേബ്യ രംഗത്ത്.
രാജ്യത്തെ മുഴുവൻ ഷോപ്പിംഗ് മാളുകളും ഈ വർഷം ഓഗസ്റ്റ് നാലിന് മുമ്പായി പൂർണ്ണമായും സ്വദേശി വൽക്കരണം നടത്തണമെന്നും അല്ലാത്ത പക്ഷം മാൾ ഉടമകൾ നിയമ നടപടിക്ക് വിധേയമാകേണ്ടി വരുമെന്നാണ് മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഷോപ്പിംഗ് മാളുകളിൽ സൈയിൽസ് വിഭാഗത്തിലും മാനേജർ തസ്തികകളിലും അടക്കം ലക്ഷക്കണക്കിന് വിദേശികളാണ് ജോലി ചെയ്യുന്നത്. ഇതിൽ നല്ലൊരു വിഭാഗം ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളുമാണ്,
ഈ മേഖല മുഴുവൻ സ്വദേശി വൽക്കരണം ഉറപ്പ് വരുത്തണം എന്നാണ് പുതിയ നിർദേശം.
No comments