യുഡിഎഫ്-ബിജെപി ധാരണ മറികടക്കും; തലശേരിയിൽ വലിയ വിജയം നേടുമെന്ന് എഎൻ ഷംസീർ
യുഡിഎഫ്-ബിജെപി ധാരണ മറികടന്ന് തലശേരിയിൽ വലിയ വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എഎൻ ഷംസീർ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഭൂരിപക്ഷം ഉയർത്തും. ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ജനം മറുപടി നൽകുമെന്നും എഎൻ ഷംസീർ.
2011ലും 2006ലും എൻഡിഎ സ്ഥാനാർത്ഥിയുടെ വോട്ടുകൾ പൂർണമായും യുഡിഎഫിന് പോയിട്ടും തങ്ങൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവെന്നും അതുകൊണ്ട് തലശേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയില്ലാത്ത സാഹചര്യത്തിൽ ആ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിയുമോ ഇല്ലയോ എന്ന ആശങ്കയില്ലെന്ന് എഎൻ ഷംസീർ പറഞ്ഞു
No comments