വൈഗയുടെ മരണം; മൂകാംബികയിൽ നിന്ന് കടന്ന സനു മോഹനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മൂകാംബികയിൽ നിന്ന് കടന്ന സനു മോഹനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സനു മോഹനായി കർണാടകയിലും ഗോവയിലും ആന്ധ്രാപ്രദേശിലും ഉൾപ്പെടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സനു മോഹന്റെ യാത്ര പൊതുഗതാഗതം മാത്രം ഉപയോഗിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കർണാടക ട്രാൻസ്‌പോർട്ട് ബസിലുൾപ്പെടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കാർ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് സനു മോഹന്റെ യാത്രയെന്നാണ് പൊലീസ് കരുതുന്നത്. സനു മോഹൻ സ്വന്തം ഫോണോ എടിഎം സൗകര്യങ്ങളോ ഉപയോഗിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. അതേസമയം, വൈഗയുടെ ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ അംശം കണ്ടെത്തിയെന്ന വാർത്ത പൊലീസ് സ്ഥിരീകരിച്ചു.
No comments