Breaking News

പാലക്കാട് 2000 കടന്ന് മെട്രോമാൻ..


ബിജെപിക്ക് വളരെ പ്രതീക്ഷ നല്‍കി പാലക്കാട് മണ്ഡലത്തില്‍ ആദ്യ ഘട്ട ഫല സൂചനകള്‍. മെട്രോമാന്‍ ഇ ശ്രീധരന്റെ ലീഡ് നില 2000 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ച്‌ ഒരു മണിക്കൂര്‍ പിന്നിടുമ്ബോഴാണിത്. ശക്തമായ മല്‍സരമാണ് പാലക്കാട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ സീറ്റ് നിലനിര്‍ത്തുമെന്ന് യുഡിഎഫ് ഉറച്ച്‌ വിശ്വസിച്ചിരുന്ന മണ്ഡലമാണിത്. എന്നാല്‍ ബിജെപി സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ മുന്നേറുമ്ബോള്‍ അതിലൊന്ന് പാലാക്കാടാണ്.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരെ ഒരു ഘട്ടത്തില്‍ ഉയര്‍ത്തി കാട്ടിയിരുന്ന വ്യക്തിയാണ് ഇ ശ്രീധരന്‍. എന്നാല്‍ ബിജെപി നേതാക്കള്‍ തന്നെ ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തി. എങ്കിലും ശ്രീധരന്റെ സ്ഥാനാര്‍ഥിത്വം ഏറെ പ്രതീക്ഷയോടെയാണ് ബിജെപി കാണുന്നത്. ശ്രീധരനും വലിയ ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച വ്യ്ക്തി കൂടിയാണ് ശ്രീധരന്‍. അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് ഇവിടെ പ്രകടമാകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് പ്രതീക്ഷയേറ്റുന്നത്.

No comments