Breaking News

വെള്ളരിക്കുണ്ട് കാറളത്തെ നിരാലംബ കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഉദാരമതികളുടെ സഹായം അഭ്യർഥിച്ച് ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്



സ്വന്തം നാട്ടിലെ നിരാലംബരായ ഒരു കുടുംബത്തിൻ്റെ വീടെന്ന സ്വന്തം യാഥാർഥ്യമാക്കാൻ പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് മുന്നിട്ടിറങ്ങുന്നു. വെള്ളരിക്കുണ്ട് കാറളത്തെ എൽസി ദേവസ്യയുടെ വീട് നിർമ്മാണത്തിന് ഉദാരമതികളോട് സഹായം അഭ്യർഥിച്ചു കൊണ്ടുള്ള ഷോബിയുടെ കുറിപ്പ് ചുവടെ,


പ്രിയരെ,

ഏവർക്കും സുഖമെന്ന് കരുതുന്നു. അതിജീവനത്തിൻ്റെ ഈ കാലത്ത്  പ്രതിസന്ധികൾ അനുഭവിക്കുന്ന അശരണരായ നിരവധി ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. നമ്മളാൽ ആവും വിധം നാം അവരെയെല്ലാം സഹായിക്കുന്നുമുണ്ട്. നമ്മുടെ നാടിനെ സംബന്ധിച്ച് വെള്ളരിക്കുണ്ട് - കാറളം പ്രദേശത്തെ ദേവസ്യ - എൽസി ദമ്പതികളുടെ വീടുപണി ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാനാവാത്ത അവസ്ഥ പത്രമാധ്യമങ്ങളിലൂടെയും , സോഷ്യൽ മീഡിയായിലൂടെയും നമ്മൾ അറിഞ്ഞതാണല്ലോ.  ഒരുപാട് ആളുകൾ പ്രസ്തുത വാർത്തകൾ കണ്ട് സഹായിക്കാനുള്ള മനസ് അറിയിച്ചിട്ടുണ്ട്. വാർഡ് മെമ്പർ വിനു കെ. ആറിൻ്റെയും എൽസിയുടെയും പേരിൽ ജോയൻ്റ് അക്കൗണ്ട് നമ്മൾ ആരംഭിച്ചിട്ടുണ്ട്. ഉടൻ വരാൻ പോകുന്ന കാലവർഷത്തിന് മുന്നേ  തന്നെ വീടിൻ്റെ  പണി പൂർത്തിയാക്കണമെങ്കിൽ ലഭിച്ച സംഭാവനകൾ അപര്യാപ്തമാണ്.


ഈ പ്രദേശത്തുനിന്നുള്ള ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരിക്കൽകൂടി നിങ്ങളുടെ സഹായം ഞാൻ അഭ്യർത്ഥിക്കുകയാണ്.

ഈ വരുന്ന ജൂൺ മാസം ഒന്നാം തീയതി Rs 100 രൂപയിൽ കുറയാത്ത ഒരു സഹായം നിങ്ങൾ താഴെ കൊടുത്തിരിക്കുന്ന ജോയൻ്റ് അക്കൗഡിലേക്ക്   ട്രാൻസ്ഫർ ചേയ്ത് കൊണ്ട് 24 മണിക്കൂർ നിണ്ടുനിൽക്കുന്ന ഈ ധനസമാഹരണ യജ്ഞത്തിൽ പങ്കെടുത്ത് നിർധനരായ ഈ കുടുംബത്തിൻ്റെ വീടെന്ന സ്വപ്നത്തിൽ പങ്കുചേരണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.


വിശ്വസ്തതയോടെ,

ഷോബി ജോസഫ്.

മെമ്പർ ,പരപ്പ ബ്ലോക്ക് പഞ്ചായത്ത്



Elsy and Vinu K R

A/c no: 40153589842

Ifsc : SBIN0071104

SBI Vellarikundu Branch 

No comments