സെഞ്ച്വറി ലക്ഷ്യമിട്ട് പെട്രോള്‍ വില കുതിക്കുന്നു
കൊച്ചി | നിസ്സഹായരായ ജനത്തെ ഭരണകൂടത്തിന്റ തണലില്‍ കൊള്ളയടിച്ച് എണ്ണക്കമ്പനികള്‍ കൊഴുക്കുന്നു. കഴിഞ്ഞ മെയ് നാല് മുതല്‍ തുടങ്ങിയ ഇന്ധന വില വര്‍ധനവ് ഓരോ ദിവസവും കൂട്ടിക്കൊണ്ടുവരുകയാണ്. ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇപ്പോഴത്തെ വില വര്‍ധനവ് പരിശോധിച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പെട്രോള്‍ വില സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.09 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്ന് തുടങ്ങിയത്.
No comments