Breaking News

സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് യോഗം ചേരും




അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങൾ തുടരുന്ന ലക്ഷദ്വീപിൽ ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേരും.



ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ, ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഭരണപരിഷ്‌കാരങ്ങൾ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദ്വീപിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് അമിത്ഷാ ഉറപ്പുകൊടുത്തതായി എംപി അറിയിച്ചു. എന്നാൽ കരട് വിജ്ഞാപനം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.


ഇന്നലെ കേന്ദ്ര ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ദ്വീപിലെ ബിജെപി നേതൃത്വവും വിഷയത്തിൽ തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. ലക്ഷദ്വീപിന് മാത്രമായി ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നാണ് ദ്വീപിലെ ബിജെപി ഘടകത്തിന്റെ നിലപാട്.

No comments