ബ്ലാക്ക് ഫംഗസ്: പൂനെയില്‍ 25 മരണം
പൂനെ | മഹാരാഷ്ട്രയിലെ രണ്ടാമത്തെ വലിയ നഗരമായ പൂനെയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ മാത്രം 574 പേര്‍ക്ക് ഫംഗസ് രോഗികളുണ്ടെന്ന് പൂനെ ജില്ലാ ഭരണകൂടം അറിയിച്ചു. പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദേശാനുസരണം കൊവിഡ് മുക്തരില്‍ നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണങ്ങളുമുള്ളത് മഹാരാഷ്ട്രയിലാണ്. ഓരോ ദിവസവും നൂറ്കണക്കിന് പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിക്കുന്നത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയാണ് പ്രധാന കൊവിഡ് കേന്ദ്രം.
No comments