Breaking News

ഈസ്റ്റ് എളേരിയിലെ കോവിഡ് രോഗികളെ സന്ദർശിച്ച് പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യപ്രവർത്തകരും


ചിറ്റാരിക്കാൽ:  ഇന്ന് പൊതു അവധി ദിനത്തിലും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ആരോഗ്യ പ്രവർത്തകരും ഈസ്റ്റ് എളേരി നെല്ലിക്കാമല കോളനിയിലെ കൊവിഡ് രോഗികളെ സന്ദർശിച്ച് വിവരങ്ങൾ അറിഞ്ഞു. അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും പരിഹാരം കാണുകയും ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തംമാക്കൽ, വാർഡ് മെമ്പർ ലാലു തെങ്ങുംപള്ളിൽ , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ സൂര്യ രാഘവൻ, നഴ്സുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

No comments