Breaking News

പട്ടികവർഗ വിദ്യാർത്ഥികൾക്ക് വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് ലാപ്ടോപ്പ് നൽകി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു


ഭീമനടി: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് പദ്ധതിയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി സി ഇസ്മായിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ തങ്കച്ചൻ  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കുമാരി അഖില സി വി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോളിക്കുട്ടി ടീച്ചർ, വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത്ത്  സെക്രട്ടറി എം പി വിനോദ് കുമാർ,  നിർവഹണ ഉദ്യോഗസ്ഥനായ അസി.സെക്രട്ടറി വി പി മോഹനൻ നായർ,  വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.

No comments