കരിന്തളത്തിന്റെ കരുതലിനു കൈത്താങ്ങായി മാഷ് ടീം
കരിന്തളം: മഹാമാരിക്കാലത്ത് വേറിട്ട മാതൃകയായി മാറുകയാണ് കിനാനൂർ കരിന്തളം പഞ്ചായത്തിലെ മാഷ് ടീം പ്രവർത്തകർ. കോവിഡ് രണ്ടാം തരംഗ കാലത്ത് പൊതുജന ബോധവൽക്കരണത്തിനായി 'ഇനിയും പുറത്തിറങ്ങണമെന്ന് തോന്നുന്നുണ്ടോ' എന്ന പേരിലിറക്കിയ വീഡിയോ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോൾ കോവിഡ് കെയർ സെന്ററുകളിലേക്കുള്ള അവശ്യ മരുന്നുകൾക്ക് ഒരു കൈത്താങ്ങായി മാറുകയാണിവർ പഞ്ചായത്തിലെ നോഡൽ ഓഫിസർമാരായി ചുമതലവഹിച്ചുകൊണ്ടിരിക്കുന്ന മാഷ് ടീം 30000 രൂപ ഇതിനായിസംഭാവന നൽകുകയുണ്ടായി. കിനാനൂർ കരിന്തളം മാഷ് കോർഡിനേറ്റർ ഷൈജു ബിരിക്കുളംപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവിക്ക് തുക കൈമാറി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ അബ്ദുൾ നാസർ, ഷൈജമ്മ ബെന്നി, സെക്ടറൽ മജിസ്‌ട്രേറ്റ് വി ടി തോമസ്, പഞ്ചായത്ത് നോഡൽ ഓഫീസർ സന്തോഷ്, മാഷ് നോഡൽ ഓഫീസർമാരായ മനോജ്, മനോജൻ, ലഖിത, സിന്ധു, മുഹമ്മദ് റാഫി,എ ആർ രാജു തുടങ്ങിവർ ചടങ്ങിൽ സംബന്ധിച്ചു.
No comments