കിനാനൂർ കരിന്തളം ആവുളക്കോട് കോളനിയിൽ അണു നശീകരണം നടത്തി പത്താം വാർഡ് കോൺഗ്രസ് കമ്മറ്റിയും, പരപ്പ പ്രിയദർശിനിയും
വെള്ളരിക്കുണ്ട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം പത്താം വാർഡ് കമ്മറ്റിയും പരപ്പ പ്രിയദർശിനി ക്ലബ്ബിൻ്റെ സഹകരണത്തോടെ വാർഡ് മെമ്പർ സിൽവി ജോസഫിൻ്റെ നേതൃത്വത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ പത്താം വാർഡ് ആവുളക്കോട് കോളനിയിലെ കോവിഡ് നെഗറ്റീവായ 35 ഓളം വീടുകളും കമ്യൂണിറ്റി ഹാളും അണുവിമുക്തമാക്കി. പ്രിയദർശിനി ക്ലബ്ബ് പ്രവർത്തകരായ വിനു ക്ലായിക്കോട്, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, അനൂപ് പാലങ്കി, ജയേഷ്, കോൺഗ്രസ് ഭാരവാഹികളായ വിജിമോൻ കിഴക്കുംകര, ബെന്നി പ്ലാമൂട്ടിൽ, സണ്ണി വടക്കേമുറി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഊരുമൂപ്പത്തി സത്യാമധു കോവിഡ്വളണ്ടിയർ എന്നിവരും സഹകരിച്ചു.
No comments