Breaking News

മടിക്കൈ പഞ്ചായത്തിന്റെ കീഴിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ബെഡ്ഷീറ്റുകൾ നൽകി നന്മമരം കാഞ്ഞങ്ങാട്


മടിക്കൈ പഞ്ചായത്തിന്റെ കീഴിൽ സജ്ജീകരിക്കുന്ന ക്വറന്റൈൻ സെന്ററിലേക്കാണ്  നന്മമരം കൂട്ടായ്മ ആവശ്യമായ ബെഡ് ഷീറ്റുകൾ കൈമാറിയത്. പഞ്ചായത്ത്‌ ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ എസ്.പ്രീത പുതപ്പുകളും ഷീറ്റുകളും ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ്‌     വി. പ്രകാശൻ,  മെമ്പർമാരായ   ടി.രാജൻ, പ്രമോദ്, പഞ്ചായത്ത്‌ സെക്രട്ടറി  ശശിധരൻ, നന്മമരം കാഞ്ഞങ്ങാട് ഭാരവാഹികളായ സലാം കേരള, ഹരി നോർത്ത് കോട്ടച്ചേരി, ബിബി ജോസ് എന്നിവർ പങ്കെടുത്തു.

No comments