Breaking News

വീടിന്‍റെ ടെറസില്‍ 11 വയസുകാരന്‍ മരിച്ച നിലയില്‍


ആലപ്പുഴ: ആലപ്പുഴയില്‍ വീടിന്‍റെ ടെറസില്‍  11 വയസുകാരന്‍ മരിച്ച നിലയില്‍.
സിപിഎം ആലപ്പുഴ നോർത്ത്ഏരിയാ കമ്മറ്റിയംഗവും നഗരസഭ സ്റ്റാന്‍റിംഗ് കമ്മറ്റി അധ്യക്ഷനുമായ ഷാനവാസിന്‍റെ മകൻ നദീം ഷാനവാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിൽ സ്ഥാപിച്ചിരുന്ന സോളാർ പാനലിന് സമീപത്ത് മൃതദേഹം കണ്ടത്.ഇടിമിന്നലേറ്റാണ് കുട്ടി മരിച്ചത് എന്നാണ്  സംശയം.കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി

No comments