വെസ്റ്റ്എളേരി പഞ്ചായത്ത് മുസ്ലീംലീഗ് കമ്മറ്റിയുടെ റമളാൻ റിലീഫ് വിതരണം നടത്തി
കുന്നുംകൈ: വെസ്റ്റ്എളേരി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റമളാൻ റിലീഫ് വിതരണം നടത്തി.പെരുമ്പട്ട ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻ്റ് ടി.എച്ച് ഖാദർ വിതരണ ഉൽഘാടനം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് ജാതിയിൽ ഹസൈനാർ അദ്ധ്യക്ഷനായി. വിവിധ ശാഖകൾക്കുള്ള കിറ്റും ചടങ്ങിൽ വിതരണം ചെയ്തു.ചടങ്ങിൽ ജനറൽ സിക്രട്ടറി എ.ദുൽക്കിഫിലി, ട്രഷറർ എ.വി.അബ്ദുൾ ഖാദർ, നാസർ മൗക്കോട്, ഉസ്മാൻ പെരുമ്പട്ട, പി.കെ.സി അഹമ്മദ് കുഞ്ഞി, അൻവർ സാദാത്ത്, കെ.എൻ.അബ്ദുൾ റഹ്മാൻ ഹാജി, സാബിത്ത് പെരുമ്പട്ട എന്നിവർ സംബന്ധിച്ചു.
No comments