അരുമയായ വളർത്തു നായയെ കാണാതായതിൻ്റെ വിഷമത്തിൽ അമ്പലത്തറയിലെ ഒരു കുടുംബം
അമ്പലത്തറ: ഓമനിച്ച് വളർത്തിയ വളർത്തുനായയെ പെട്ടെന്ന് ഒരു ദിവസം കാണാതായതിൻ്റെ വിഷമത്തിലാണ് അമ്പലത്തറ ചുണ്ണംകുളത്തെ ജയനും കുടുംബവും. ഗ്രേഡൻ ഇനത്തിൽ പെട്ട വലിപ്പമുള്ള നായക്ക് ഒന്നര വയസ് പ്രായമുണ്ട്. വീട്ടുകാരുമായി നന്നായി ഇണങ്ങി ജീവിച്ചിരുന്ന നായക്ക് എന്ത് സംഭവിച്ചു എന്നറിയാതെ വിഷമിച്ചിരിക്കുകയാണ് കുടുംബം. നാലാം തീയതി മുതലാണ് കാണാതായത്. പരിസര പ്രദേശങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആർക്കെങ്കിലും കണ്ടു കിട്ടുകയാണെങ്കിൽ ഫോണിൽ ബന്ധപ്പെടുകയോ തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്നതാണ് ജയൻ്റെ അഭ്യർഥന.
ഫോൺ:73560 33627
No comments