ചെറുപുഴ പഞ്ചായത്തിൻ്റെ ആംബുലന്‍സ് ചലഞ്ച് ഏറ്റെടുത്ത് കുട്ടികള്‍
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റെ ആംബുലന്‍സ് ചലഞ്ചിന് വലിയ രീതിയിലുള്ള പൊതുജന സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിരവധി കുട്ടികളാണ് തങ്ങള്‍ക്ക് ലഭിച്ച വിഷു കെെനീട്ടവും, LSS സ്കോളര്‍ഷിപ്പ് വഴി ലഭിച്ച തുകയും നല്‍കി ആംബുലന്‍സ് ചലഞ്ചിന്റെ ഭാഗമാകുന്നത്.
കോഴിച്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അല്‍ഫോന്‍സ സന്തോഷ്, ചെറുപുഴ ജെ.എം.യു.പി സ്കൂളിലെ അധീന ആന്‍ സന്തോഷ് എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച LSS സ്കോളര്‍ഷിപ്പിന്റെ തുകയും , പ്രാപ്പൊയിലെ സഹോദരങ്ങളായ തീര്‍ത്ഥമോള്‍ അനീഷും ആദില്‍ അനീഷും തങ്ങള്‍ക്ക് കിട്ടിയ വിഷു കെെനീട്ടവും, പ്രാപ്പൊയില്‍ സ്കൂളിലെ ആന്‍മരിയ സാം പരീക്ഷക്ക് സഹായിയായി പ്രവര്‍ത്തിച്ചതിന് ലഭിച്ച തുകയും ആംബുലന്‍സ് ചലഞ്ചിലേക്ക് നല്‍കി.
No comments