Breaking News

കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ യുവതി മരിച്ച നിലയില്‍




ഭോപ്പാല്‍ | ഭോപ്പാലില്‍ കോണ്‍ഗ്രസ് എംഎല്‍എ യുടെ വീട്ടില്‍ യുവതിയെ മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തി. ഗന്ധ്‌വാനി മണ്ഡലത്തിലെ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഉമംഗ് സിംഗാറിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അംബാല സ്വദേശിനി സോണിയ ബരദ്വാജി(38)നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉമംഗ് സിംഗാറിനെ ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് സോണിയ പരിചയപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ ഉമംഗ് സിംഗാറിന്റെ വീട്ടില്‍ താമസിച്ചിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവം നടക്കുമ്പോള്‍ ഉമംഗ് സിംഗാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച മുറി തുറക്കാതായതോടെ വാതില്‍ ചവിട്ടി തുറന്ന് അകത്തെത്തിയ ജോലിക്കാരാണ് സോണിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.


സംഭവ സ്ഥലത്ത് നിന്നും സോണിയ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉമംഗ് സിംഗാറിന്റെ ജീവിതത്തില്‍ ഒരിടം നേടാന്‍ ആഗ്രഹിച്ചു. അത് നടന്നില്ല. അതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.




No comments