Breaking News

കോവിഡ് പ്രതിരോധം; കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണസമിതി- ജാഗ്രതാസമിതി യോഗം ചേർന്നു കോവിഡ് വ്യാപനം തടയാൻ സുപ്രധാന തീരുമാനങ്ങൾ


കരിന്തളം: പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണ സമിതി - ജാഗ്രതാ സമിതി യോഗങ്ങൾ ചർച ചെയ്ത് നമ്മുടെ പഞ്ചായത്തിൽ കോവിഡ് വ്യാപനം അതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു

 1 . താഴെ പറയുന്ന നിലയിൽ എല്ലാ വാർഡ് തല ജാഗ്രതാ സമിതി യോഗങ്ങളും വിളിച്ചേർക്കാൻ തീരുമാനിച്ചു.

മെയ് 4 - വാർഡ് - 14

മെയ് 5- വാർഡ് - 2 , 15

മെയ് -6-വാർഡ് - 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17,


 2 . കോവി ഡ് + ve കൂടിയ സാഹചര്യത്തിൽ തീരെ സൗകര്യമില്ലാത്ത വീടു കളിൽ ഹോം ക്വാറന്റ്റെയിനിൽ കഴിയുന്നത് + ve വർദ്ധിക്കാൻ കാരണമാകൂന്നു. ഇത് പരിഹരിക്കാൻ കൂവാറ്റി ഗവ: യു.പി.സ്കൂൾ , കുമ്പളപ്പള്ളി കരിമ്പിൽ യു.പി.സ്കൂൾ , പരപ്പ ഗവ: ഹയർ സെക്കൻഡറി സ്കൂളുകളിൽ മേഖലാ ക്വാറന്റയിൻ ആരംഭിക്കാൻ തീരുമാനിച്ചു. വാർഡ് മെമ്പർ ,JHI, ആശാ വർക്കർ, നോഡൽ ഓഫീസർ എന്നിവർ ആലോചിച്ച് വേണം ഇവിടേക് ആളുകളെ അയക്കാൻ . അടുത്തയാഴ്ചയോടെ ആരംഭിക്കാൻ കഴിയണം.

ചുമത - കുവാറ്റി - ഷൈജമ്മ ബെന്നി, അജിത്ത്കുമാർ Kv, ധന്യ, കൈരളി , K. യശോദ, 

കുമ്പള പളളി - - TP ശാന്ത, ബാബു, സന്ധ്യ, ചിത്രലേഖ, മനോജ് തോമസ്,

പരപ്പ - - CH. അബ്ദു നാസർ, രമ്യ , M.B. രാഘവൻ ,സിൽവി ജോസ് .

DCC - കരിന്തളം - - ടി.കെ.രവി , ഉമേശൻ വേളൂർ, T. S ബിന്ദു.

 3   പഞ്ചഞ്ചായത്താൻ ഒരു ഹെൽപ്പ് ഡസ്ക് ആരംഭിക്കാൻ തീരുമാനിച്ചു.

 4 .. 30 - ൽ കുടുതൽ കോവിഡ് + ve - റിപ്പോർട്ട് ചെയ്യുന്ന വാർഡുകൾ - ബഹു : കലക്ടറുടെ അനുവാദത്തോടെ ലോക് ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചു. മറ്റ് വാർഡുകളിൽ 

കർശന നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചു.


 5 . സർക്കാരും , ആരോഗ്യ വകുപ്പും കയ് കൊള്ളുന്ന എല്ലാ നടപടികളു പഞ്ചായത്തിൽ കർശനമായും കാര്യക്ഷമതയോടെയും ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കാൻ തീരുമാനിച്ചു. 


 6 .  പോലീസ്, നോഡൽ ഓഫീസർ , ആശാ വർക്കർ, സന്നദ്ധ വളണ്ടിയർമാർ, വാർഡ് തല ജാഗ്രത സമിതി യംഗങ്ങൾ, വാർഡ് മെമ്പർ എന്നിവർ കാര്യക്ഷമമായി ഇടപെടാൻ തീരുമാനിചു.

 7 , പഞ്ചായത്തിൽ ഇനി മുതൽ അഘോഷങ്ങൾ, വിവാഹം, ഗ്യഹ പ്രവേശം, മരണാനന്ദര ചടങ്ങുകൾ, തെയ്യം കെട്ട്, തുടങ്ങിയവ കർശനമായി നിയന്ത്രിക്കുകയോ, അനുവാദം നൽകാതിരിക്കുകയോ ചെയ്യണമെന്ന് തീരുമാനിച്ചു

 8 . വാർഡു തല സമിതികളുടെ നേത്യത്വത്തിൽ കട - കമ്പോളങ്ങളിലും, വീടുകളിലും സന്ദർശിച്ച് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനും ലംഘിക്കുന്ന വർക്കെതിരെ നിയമ പരമായ കർശന നടപടികൾ എടുക്കാനും തീരുമാനിച്ചു.

 9 . കരിന്തളം കോളേജിൽ ആരംഭിച DC C യിൽ കരിന്തളം F.H.C-മെഡിക്കൽ ഓഫീസർ ഡോ.ജി ഷ, DCC - ചുമതല വഹിക്കുന്ന ഡോ. അംഗിത - എന്നിവരുടെ നിർദ്ദേശത്തോടെ മാത്രമേ - +ve - രോഗികളെ പ്രവേശിപ്പിക്കയുള്ളു. ഇക്കാര്യം വാർഡ് മെമ്പർ ,JHI, ആശാ വർക്കർ , നോഡൽ ഓഫസർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം


 10 . കുടുംബശ്രീ യോഗങ്ങൾ, പുരുഷ സ്വയം സഹായ സംഘം യോഗങ്ങൾ, പ്രാദേശികമായി ആളുകൾ കൂടുന്ന മറ്റ് കാര്യങ്ങൾ മാറ്റി വെക്കുകയോ, 5-ൽ കുടുതൽ ആളുകൾ കൂടാതെ സാമുഹ്യ അകലം പാലിച്ച് നടത്താനോ ശ്രദ്ധിക്കണം.


 മേൽ കാര്യങ്ങളിൽ ബഹുജനങ്ങളുടെ പുർണ പിന്തുണയുണ്ടാകണമെന്നും അതിലൂടെ ഈ മഹാ മാരിയെ മറികടക്കാൻ നമുക്കൊന്നിച്ച് ഒറ്റക്കെട്ടായി നീങ്ങാമെന്നും  പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി അറിയിച്ചു.

No comments