Breaking News

കോവിഡ് ഭീതിക്ക് പുറമെ മലയോരത്ത് ഡങ്കിപ്പനിയും പടരുന്നു


വെള്ളരിക്കുണ്ട്: മലയോരത്ത് ഡങ്കിപ്പനി ആശങ്കാ വഹമായിപ്പടരുന്നു. മലയോര പഞ്ചായത്തുകളായ വെസ്റ്റ്എളേരി ഈസ്റ്റ് എളേരി, ബളാൽ എന്നിവിടങ്ങളിൽ വലിയതോതിൽ രോഗം പടരുകയാണ്. വെസ്റ്റ് എളേരിയിലെ നർക്കി ലക്കാട്, മവ്വേനി, മാറനാടം തുടങ്ങിയ ഭാഗങ്ങളിൽ മാത്രം കഴിഞ്ഞ ദിവസം ഇരുന്നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ആരോഗ്യ പ്രവർത്തകർ കോവിഡ് വ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ വേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ട്. മഴക്കാലപൂർവ പ്രവൃത്തികളും താളം തെറ്റിയിരിക്കകയാണ് .ഈ സാഹചര്യത്തിൽ അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തിരമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്-

No comments