കോവിഡ് രോഗികൾക്ക് കൈത്താങ്ങ് സ്നേഹവണ്ടിയുമായി DYFI പരപ്പ മേഖല കമ്മറ്റി
പരപ്പ: ഡി.വൈ.എഫ്.ഐ പരപ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പോസിറ്റീവ് ആയി വീട്ടിൽ കഴിയുന്ന ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ സൗജന്യമായി ഹോസ്പിറ്റലിൽ എത്തിക്കുന്നതിനു വേണ്ടി സ്നേഹവണ്ടി ഒരുക്കി. 24 മണിക്കൂറും വാഹനത്തിന്റെ സൗകര്യം കോവിഡ് രോഗികൾക്ക് ലഭ്യമാകും. പരപ്പയിൽ വെച്ച് കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. മേഖല പ്രസിഡന്റ് അമൽ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.സിപിഐഎം പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രൻ ,സി.എച്ച് അബ്ദുൾ നാസർ, എ.ആർ.വിജയകുമാർ, വിനോദ് കുമാർ, സി.രതീഷ്, ചന്ദ്രൻ പൈക്ക തുടങ്ങിയവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ പരപ്പ
മേഖല സെക്രട്ടറി ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു.
No comments