Breaking News

കരിന്തളം വട്ടക്കല്ല് തട്ടിൽ ഷിമോഗ സ്വദേശി മിന്നലേറ്റ് മരിച്ചു



നീലേശ്വരം:  ചെങ്കൽപ്പണ ജോലിക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.കർണാടക - ഷിമോഗ സിരാള കൊപ്പസ്വദേശി ശ്രീകാന്ത് (40) ആണ്  മരിച്ചത്. കിന്നാനൂർ - കരിന്തളം പഞ്ചായത്തിലെ  വട്ടക്കല്ല് തട്ടിൽ ചെങ്കൽപ്പണിക്കായി  തിങ്കളാഴ്ചയാണ്  നാട്ടിൽ നിന്ന് എത്തിയത്. ഇന്ന് പണിയാരംഭിക്കാനരിക്കുകയായിരുന്നു മരണം തട്ടിയെടുത്തത്. ഇന്നലെ വൈകുന്നേരം ഉണ്ടായ ഇടിമിന്നൽ സമയത്ത്   ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന്മിന്നലേൽക്കുകയായിരുന്നു. ഉടനെ തന്നെ കൂടെയുണ്ടായിരുന്ന സഹോദരനും സഹ ജോലിക്കാരും ചേർന്ന് നീലേശ്വരംആശുപത്രിയിലെത്തിച്ചുവെങ്കിലു മരിച്ചിരുന്നു. 

നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.  പോസ്റ്റ്മോർട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.

No comments