കാഞ്ഞങ്ങാട് ഇന്ധനം നിറക്കാനെത്തിയ കാറിനു തീ പിടിച്ചു കാർ ഉപേക്ഷിച്ച് യാത്രക്കാർ ഓടി രക്ഷപെട്ടു
കാഞ്ഞങ്ങാട് : ദേശീയ പാത പടന്നക്കാട് പെട്രോൾ പമ്പിനു സമീപം കാറിനു തീ പിടിച്ചു കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ പമ്പിൽ നിന്നു ഇന്ധനം നിറക്കാൻ കയറുമ്പോൾ തീ പടർന്ന കാറിലെ യാത്രക്കാരായ നാലു പേർ കാർ പുറത്തേക്കു തള്ളി മാറ്റിയ ഉടൻ കടന്നു കളഞ്ഞു. ഇതിനിടെ പെട്രോൾ പമ്പ് ജിവനക്കാർ അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയാണ് സിഫ്റ്റ് കാറിലെ തീ അണച്ചത്
No comments