Breaking News

കെ.എസ്.ആർ.ടി.സി ദീർഘദൂര രാത്രികാല സർവ്വീസുകൾ തുടരും


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കൊവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ തുടരുന്നതിന് ഇടയിലും പൊതുഗതാഗതം അവശ്യ സർവ്വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവ്വീസുകളും രാത്രികാല സർവ്വീസുകളും തുടരുമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ്  അറിയിച്ചു. വരുമാന നഷ്ടത്തെ തുടർന്ന് ദീർഘ ദൂര രാത്രി കാല സർവ്വീസുകൾ നിർത്തുവെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സർവ്വീസുകൾ എപ്പോഴും നിലനിർത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അത് ആവശ്യമെങ്കിൽ കൊവിഡ് മാറുന്ന നിലയ്ക്ക് 70% ആയി കൂട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 


മേയ് 15 മുതൽ കർഫ്യൂ/ലോക്ഡൗൺ ഒഴിവാക്കുന്ന  മുറയ്ക്ക്  സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. 


ആരോ​ഗ്യപ്രവർത്തകർക്കും , രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിന്  കഴി‍ഞ്ഞ രണ്ട് ഞാറാഴ്ചയും കെഎസ്ആർടിസി  സർവ്വീസുകൾ നടത്തിയിരുന്നു. വരുമാനത്തേക്കാൽ കൂടുതൽ ഡീസൽ ചിലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സർവ്വീസുകൾ ഒഴിവാക്കിയിരുന്നില്ല.  50 ശതമാനമായി സർവ്വീസുകൾ കുറച്ചുവെന്നതല്ലാതെ  ദീർഘ ദൂര സർവ്വീസുകൾ കുറച്ചിരുന്നില്ല. യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ 50% നിലനിർത്തി ആവശ്യാസുരണം സർവ്വീസുകൾ തുടരുകയുമാണ്.


മേയ് 15 മുതൽ പകൽ കൂടുതൽ സർവ്വീസ് നടത്തും. ബസുകളിലും , സ്റ്റോപ്പുകളിലും കൂടുതൽ തിരക്ക് ഉണ്ടാകാതെയും , യാത്രാക്കാർ കൂട്ടം കൂടാതെയും ആയിരിക്കും സർവ്വീസുകൾ നടത്തുക.   സാമ്പത്തിക  ബാധ്യത ഉണ്ടെങ്കിൽ പോലും  സർക്കാർ പൊതു ​ഗതാ​ഗതം അവശ്യ സർവ്വീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവ്വീസുകൾ നടത്തും.  പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടെങ്കിൽ മാത്രമേ സർവ്വീസ് പൂർണ്ണമായി നിയന്ത്രിക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളിൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച്  ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. 


തിരക്കുള്ള  രാവിലെ 7 മുതൽ 11 മണിവരേയും, വൈകിട്ട് 3 മുതൽ രാത്രി 7 മണിവരെയും കൂടുതൽ സർവ്വീസ് നടത്താൻ വേണ്ടിയാണ്, ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു 12 മണിയ്ക്കൂർ എന്നുള്ള ഷിഷ്റ്റ് ഈ കൊവിഡ് കാലത്തേക്ക് താൽക്കാലികമായി നടപ്പിലാക്കിയത്.  ഇത് ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതൽ വിശ്രമം നൽകുന്നതിന് വേണ്ടിയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. 


ദീർഘ ദൂര യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റിലൂടെയും "Ente KSRTC" മൊബൈൽ ആപ്പിലൂടെയും ടിക്കറ്റ് മുൻകൂറായി റിസർവ്വ് ചെയ്യാവുന്നതാണ്.

ഓൺലൈൻ ബുക്കിംഗ് വെബ്സൈറ്റ്

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് -
യാത്രകൾക്ക് മുൻപ് സർവ്വീസുകളെക്കുറിച്ച് അറിയുന്നതിനായി 

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation

വാട്സാപ്പ് നമ്പർ - 8129562972

വെബ് സൈറ്റ് :www.keralartc.com

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
എന്ന നമ്പരുകളിലും

ഓരോ യൂണിറ്റിലെ താഴെപ്പറയുന്ന എൻക്വയറി നമ്പരുകളിലും

അടൂർ - 0473-4224764

ആലപ്പുഴ - 0477-2251518

ആലുവ - 0484-2624242

ആനയറ - 0471-2749400

അങ്കമാലി - 0484-2453050

ആര്യനാട് - 0472-2853900

ആര്യങ്കാവ് - 0475-2211300

ആറ്റിങ്ങൽ - 0470-2622202

ചടയമം​ഗലം - 0474-2476200

ചാലക്കുടി - 0480-2701638

ചങ്ങനാശേരി - 0481-2420245

ചാത്തന്നൂ‍ർ - 0474-2592900

ചെങ്ങന്നൂ‍ർ - 0479-2452352

ചേ‍ർത്തല - 0478-2812582

ചിറ്റൂ‌ർ - 0492-3227488

എടത്വ - 0477-2215400

ഈഞ്ചക്കൽ - 0471-2501180

ഈരാറ്റുപേട്ട - 0482-2272230

എറണാകുളം - 0484-2372033

എരുമേലി - 0482-8212345

​ഗുരുവായൂ‍ർ - 0487-2556450

ഹരിപ്പാ‍ട് - 0479-2412620

ഇരിങ്ങാലക്കുട - 0480-2823990

കൽപ്പറ്റ - 0493-6202611

കാഞ്ഞങ്ങാട് - 0467-2200055

കണിയാപുരം - 0471-2752533

കണ്ണൂർ - 0497-2707777

കരുനാ​ഗപ്പള്ളി - 0476-2620466

കാസർ​ഗോഡ് - 0499-4230677

കാട്ടാക്കട - 0471-2290381

കട്ടപ്പന - 0486-8252333

കായംകുളം - 0479-2442022

കിളിമാനൂർ - 0470-2672217

കൊടുങ്ങല്ലൂർ - 0480-2803155

കൊല്ലം - 0474-2752008

കോന്നി - 0468-2244555

കൂത്താട്ടുകുളം - 0485-2253444

കോതമം​ഗലം - 0485-2862202

കൊട്ടാരക്കര - 0474-2452622

കോട്ടയം - 0481-2562908

കോഴിക്കോട് - 0495-2723796

കുളത്തൂപ്പുഴ - 0475-2318777

കുമളി - 0486-9224242

മാള - 0480-2890438

മലപ്പുറം - 0483-2734950

മല്ലപ്പള്ളി - 0469-2785080

മാനന്തവാടി - 0493-5240640

മണ്ണാ‍ർകാട് - 0492-4225150

മാവേലിക്കര - 0479-2302282

മൂലമറ്റം - 0486-2252045

മൂവാറ്റുപുഴ - 0485-2832321

മൂന്നാ‍ർ - 0486-5230201

നെടുമങ്ങാട് - 0472-2812235

നെടുങ്കണ്ടം - 04868-234533

നെയ്യാറ്റിൻകര - 0471-2222243

നിലമ്പൂർ - 04931-223929

നോർത്ത് പറവൂർ - 0484-2442373

പാലാ - 0482-2212250

പാലക്കാട് - 0491-2520098

പാലോട് -0472-2840259

പമ്പ - 0473-5203445

പന്തളം - 0473-4255800

പാപ്പനംകോട് - 0471-2494002

പാറശ്ശാല - 0471-2202058

പത്തനംതിട്ട - 0468-2222366

പത്തനാപുരം - 0475-2354010

പയ്യന്നൂർ - 0498-5203062

പെരിന്തൽമണ്ണ - 0493-3227342

പേരൂ‍ർക്കട - 0471-2433683

പെരുമ്പാവൂർ - 0484-2523416

പിറവം - 0485-2265533

പൊൻകുന്നം - 0482-82213

പൊന്നാനി - 0494-2666396

പൂവാ‍ർ - 0471-2210047

പുനലൂർ - 0475-2222626

പുതുക്കാട് - 0480-2751648

റാന്നി - 04735-225253

സുൽത്താൻ ബത്തേരി - 0493-6220217

തലശ്ശേരി - 0490-2343333

താമരശ്ശേരി - 0495-2222217

തിരുവല്ല - 0469-2602945

തിരുവമ്പാടി - 0495-2254500

തൊടുപുഴ - 0486-2222388

തൊട്ടിൽപാലം - 0496-2566200

തൃശൂർ - 0487-2421150

തിരുവന്തപുരം സെൻട്രൽ - 0471-2323886

തിരുവന്തപുരം സിറ്റി - 0471-2575495

വടകര - 0496-2523377

വടക്കാഞ്ചേരി - 0492-2255001

വൈക്കം - 0482-9231210

വെള്ളനാട് - 0472-2884686

വെഞ്ഞാറമൂട് - 0472-2874141

വികാസ് ഭവൻ - 0471-2307890

വിതുര - 0472-2858686

വിഴിഞ്ഞം - 0471-2481365

യാത്രക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.

#ksrtc #service #bus #ente_ksrtc #online_booking

No comments