എസ്എസ്എൽസി തലത്തിലുള്ള PSC പൊതുപരീക്ഷ; ജൂലായ് മൂന്നിന് ഒരവസരം കൂടി
തിരുവനന്തപുരം: ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തിയ എസ്എസ്എല്‍സി തലത്തിലുള്ള പൊതു പ്രാഥമിക പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് ജൂലായ് മൂന്നിന് ഒരവസരം കൂടി നല്‍കി കേരള പബ്ലിക് സർവീസ് കമ്മീഷൻ.
പരീക്ഷയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷയെഴുതാന്‍ സാധിക്കാത്ത, നിശ്ചിത സമയപരിധിക്കുള്ളില്‍ വ്യക്തമായ തെളിവുകളോടെ കാരണം ബോധിപ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കാണ് രണ്ടാമത് അവസരം നല്‍കുക.
ഇത്തരത്തില്‍ അവസരം ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 21 മുതല്‍ പ്രൊഫൈല്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി 20, 25, മാര്‍ച്ച് 6, 13 തീയതികളിലാണ് എസ് എസ് എല്‍ സി തല പൊതുപരീക്ഷയുടെ ആദ്യ നാലുഘട്ടങ്ങള്‍ നടത്തിയത്.
No comments