അടിയന്തിരമായി ജീവവായു എത്തിച്ച് മാവേലിക്കര JRTO യും ഉദ്യോഗസ്ഥനും,,,,
ചെങ്ങന്നൂർ കോവിഡ് FLTC യിലേക്ക് അടിയന്തിരമായി ഓക്സിജൻ സിലിണ്ടർ ആവശ്യമാവുകയും ,ടിപ്പർ ഡ്രൈവർക്ക് എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ടിപ്പറിൻ്റെ സാരഥ്യം മാവേലിക്കര JRT0 .മനോജ് എം ജി ഏറ്റെടുക്കുയും, ടിപ്പർ മാവേലിക്കര കുന്നം ട്രാവൻകൂർ ഫാക്ടറിയിൽ നിന്നും ജീവവായു സിലിണ്ടറുകൾ വളരെ പെട്ടന്ന് തന്നെ ചെങ്ങന്നൂരിൽ എത്തിക്കുകയും ചെയ്തു.
കോവിഡ് മാലിന്യ നിർമ്മാർജ്ജനച്ചുമതല ഉണ്ടായിരുന്ന രണ്ടു പേരോടൊപ്പം.മനോജ് എം ജി ,പൈലറ്റ് വാഹനം ഓടിച്ചെത്തിയ AMVI ശ്യാം കുമാർ എന്നിവർ ചേർന്നാണ് ലോഡ് ഇറക്കിയത്.
മാവേലിക്കര SUB RT Office ലെ MVI മാരായ S.സുബി, CB അജിത്ത് കുമാർ, AMVI മാരായ ശ്യാം കുമാർ, P ജയറാം,P ഗുരുദാസ് എന്നിവർ ഓക്സിജൻ വിതരണത്തിനായി സദാ ജാഗരൂകരായി ഇരിക്കുന്നു.
ജില്ലാ പ്രവർത്തനങ്ങൾ ആലപ്പുഴ RTO മാരായ GS സജി പ്രസാദ് ,PR സുമേഷ് എന്നിവർ നിയന്ത്രിക്കുന്നു,
അടിയന്തിരമായി ഇടപെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച മനോജ് എം ജി,ശ്യാം കുമാർ ,ഒപ്പം മാവേലിക്കര RT ഓഫീസിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
No comments