കൊവിഡ് ബാധിതയായ മലയാളി നഴ്‌സ് യു പിയില്‍ ചികിത്സ ലഭിക്കാതെ മരിച്ചു
കൊല്ലം | ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്‍ രഞ്ചു (29) ആണ് മരിച്ചത്. രഞ്ചുവിനെ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നും അതാണ് മരണത്തിനിടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ മാസമാണ് രഞ്ചു നഴ്സായി യുപിയിലെ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കൊവിഡ് പോസിറ്റീവായതോടെ ഏപ്രില്‍ 17ന് ഇതേ ആശുപത്രിയില്‍ ചികിത്സ തേടി. കോവിഡ് നെഗറ്റീവ് ആയെങ്കിലും പിന്നീട് ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളാകുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
ചികിത്സയും മരുന്നുകളും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കണമെന്നും കാണിച്ച് രഞ്ചു സഹോദരിക്ക് അയച്ച വാട്സാപ്പ് സന്ദേശവും ബന്ധുക്കള്‍ പുറത്തുവിട്ടു.
No comments