കാറ്റാംകവല എസ്.ടി കോളനിയിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ നൽകി വെസ്റ്റ്എളേരി യൂത്ത്കെയർ ടീം
ചിറ്റാരിക്കാൽ: പ്രതിസന്ധിയിൽ യുവതയുടെ കരുതൽ. ലോക്ക് ഡൗണിൽ പ്രതിസന്ധി നേരിടുന്ന കാറ്റാംകവല എസ് ടി കോളനിയിലെ മുഴുവൻ വീടുകളിലും വെസ്റ്റ് എളേരിയിലെ യൂത്ത് കെയർ ടീം പച്ചക്കറി കിറ്റുകൾ നൽകി. ജില്ലാ ജനറൽ സെക്രെട്ടറി രാജേഷ് തമ്പാൻ നേതൃത്വം നൽകി. ഷെരീഫ് വാഴപ്പള്ളി, ഷോബി തോമസ്, ജോബിൻ പറമ്പ , രാജേഷ് കോനായി, സോബിൻ ഭീമനടി എന്നിവർ പങ്കെടുത്തു. കൂടാതെ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ വെസ്റ്റ് എളേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിറ്റാരിക്കാൽ വൈസ് നിവാസിലേക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളും നൽകി .
No comments