Breaking News

'കനിവ് ' കൂട്ടായ്മ വെസ്റ്റ്എളേരിയിൽ ഓക്സിമീറ്ററും ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു


വെസ്റ്റ് എളേരി : കാസർഗോഡ് ജില്ലയിലെ കോടതി ജീവനക്കാരുടെ കൂടായ്മയായ "കനിവ് " വെസ്റ്റ് എളേരിയിലെ കോവിഡ് ബാധിത സ്ഥലങ്ങളിൽ അടിയന്തിര ഘട്ടങ്ങളിൽ  ഉപയോഗിക്കാനുള്ള ഓക്സിമീറ്റർ കോവിഡ് മഹാമാരിമൂലം നിത്യവൃത്തി ബുദ്ധിമുട്ടിലായവർക്കുള്ള ഭക്ഷണകിറ്റും  വിതരണം ചെയ്തു. പഞ്ചായത്ത് വാർഡ് മെമ്പർ സി.പി സുരേശന്റെ അഭ്യർത്ഥന പ്രകാരം കനിവ് അംഗം കെവിസുനിലാണ് കൂട്ടായ്മയുടെ സഹായം എത്തിച്ചത്. പൊതു പ്രവർത്തകരായ ബൈജു എബ്രഹാം, അനിൽകുമാർ മയിലുവള്ളി എന്നിവരും സഹായ വിതരണത്തിൽ പങ്കാളികളായി. കോവിഡ്കാലത്ത് കനിവിന്റെ സേവന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപെടുകയാണ്.50ഓളം അംഗങ്ങൾ ഉള്ളതാണ് കനിവ് കൂട്ടായ്മ.

No comments