'ക്ഷീര കർഷകരെ ദുരിതത്തിലാഴ്ത്തുന്ന മിൽമയുടെ നടപടി പിൻവലിക്കുക ' യുവമോർച്ച കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
പാൽ സംഭരിക്കുന്നതിൽ നിരുത്തരവാദിത്തം കാണിച്ച് ക്ഷീര കർഷകരെ ദുരിതത്തിലാഴ്ത്തുന്ന മിൽമയുടെ നടപടി തിരുത്തുക എന്നാവശ്യപ്പെട്ട് യുവമോർച്ച കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ഉച്ചയ്ക്ക് പാൽ സംഭരിക്കില്ല എന്നതും, രാവിലെ സംഭരണത്തിൽ നിയന്ത്രണം വരുത്തിയതും ക്ഷീരകർഷകരോടുള്ള വെല്ലുവിളിയാണെന്നും , ലോക് ഡൗൺ കാലത്ത് സാധാരണ ക്ഷീരകർഷകരുടെ ജീവിതം ഇതോടെ വൻ വെല്ലുവിളിയാകുമെന്നും യുവമോർച്ച കുറ്റപ്പെടുത്തി. പഞ്ചായത്ത് പരിധിയിൽ കുറേയേറെ സ്കൂളുകൾ കേന്ദ്രീകരിച്ച് കോവിഡ് സെൻററുകൾ പ്രവർത്തിക്കുന്ന സ്ഥിതിക്ക് എന്തുകൊണ്ട് പാൽ അത്തരം കേന്ദ്രങ്ങളിലേക്ക് അവരുടെ ആരോഗ്യത്തിനായി വിനിയോഗിക്കുന്നില്ല എന്നതും യുവമോർച്ച ഉന്നയിച്ചു. യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്: കിരൺ രാജ്, ജന. സെക്രട്ടറി: സ്വരാജ് കാട്ടിപ്പൊയിൽ , വൈ: പ്രസിഡൻ്റ്: വിപിൻദാസ് തുടങ്ങിയവർ സമരപരിപാടിയിൽ നേതൃത്വം നൽകി.
No comments