Breaking News

കൊലയാളിക്ക് കൊടി പിടിക്കുന്ന സിപിഎമ്മിൻ്റെ പിൻവാതിൽ നിയമനം ഉപേക്ഷിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട് ജില്ലാ കമ്മറ്റി


കാസർകോട് :   പെരിയയിലെ ഊർജ്ജസ്വലരായ രണ്ടു ചെറുപ്പക്കാരെ നിഷ്കരുണം കൊന്നുതള്ളിയ കൊലയാളികൾക്ക് നീതി വേണമെന്ന പ്ലക്കാർഡുമായി കൊടിപിടിച്ച് സിപിഐഎം  തെരുവിലേക്ക് ഇറങ്ങുന്നത് കാത്തിരിക്കുയാണ് ജനമെന്ന് കേരള യൂത്ത് ഫ്രണ്ട് കാസർഗോഡ് ജില്ലാ കമ്മിറ്റി ആരോപിച്ചു. കൊലയാളികളുടെ ഭാര്യമാർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയത് അഭ്യസ്തവിദ്യരായ യുവജനങ്ങളോടും രണ്ടു മരണം കണ്ട് ചങ്കുപൊട്ടി നിൽക്കുന്ന പൊതു  സമൂഹത്തിനോടുമുള്ള വെല്ലുവിളിയാണ് സിപിഐഎം നടത്തിയതെന്ന് കേരള യൂത്ത് ഫ്രണ്ട് പ്രമേയത്തിലൂടെ അറിയിച്ചു. ജില്ലയിൽ മാത്രം നൂറുകണക്കിന് അഭ്യസ്തവിദ്യരായ യുവതി യുവാക്കൾ  തൊഴിലില്ലാതെ നിൽക്കുന്ന സമയത്ത് സിപിഐഎം ന്റെ  ഈ പിൻവാതിൽ നിയമനത്തിന് എതിരെ ശക്തമായ പ്രതിഷേധവും പ്രമേയത്തിലൂടെ അറിയിച്ചു . സിപിഐഎമ്മിന്റെ ഇത്തരത്തിലുള്ള പിൻവാതിൽ നിയമനങ്ങൾ ക്കെതിരെ ശക്തമായ സമരമുറകളും ആയി മുന്നോട്ടുപോകാൻ ഇന്നു നടന്ന യോഗം തീരുമാനിച്ചു.  യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ജോസഫ് അധ്യക്ഷതവഹിച്ചു മനോജ് വലിയപ്ലാക്കൽ, ജോജി കുര്യൻ, ഷൈജു എം ജോൺ,എബിൻ തോണക്കര,ഷാജി വെള്ളരിക്കുണ്ട് ജോബിൻ, റിജോ ചെറുവത്തൂർ  എന്നിവർ സംസാരിച്ചു യോഗത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി ഷോബി  ഫിലിപ്പ് സ്വാഗതവും വൈസ് പ്രസിഡണ്ട്  ബിനോയ് വെള്ളപ്പള്ളി നന്ദിയും പറഞ്ഞു

No comments