Breaking News

നീലേശ്വരം-ഇടത്തോട് റോഡ് പ്രവൃത്തിയിലെ കരാറുകാരന്റെ അനാസ്ഥയിൽ പ്രതിഷേധം ഡിവൈഎഫ്ഐ നീലേശ്വരം പൊതുമരാമത്ത് ഓഫീസ് മാർച്ച്‌ നടത്തി


നീലേശ്വരം-ഇടത്തോട് റോഡ് പ്രവൃത്തിയിലെ കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഡി. വൈ. എഫ്. ഐ. നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നീലേശ്വരം പി. ഡബ്ല്യൂ. ഡി. ഓഫിസ് മാർച്ച്‌ നടത്തി.

മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ നീലേശ്വരം -ഇടത്തോട് റോഡിന്റെ മെക്കാഡം ടാറിങ് പ്രവൃത്തി കരാറുകാരന്റെ അനാസ്ഥമൂലം നിശ്ചലാവസ്ഥയിലാണ്. പതിമൂന്ന് കിലോമീറ്റർ റോഡാണ് നവീകരിക്കേണ്ടത്.

കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കിഫ്‌ബി പദ്ധതി യിലൂടെ 42 കോടി രൂപയുടെ ഭരണാനുമതി നൽകി.2019 മാർച്ചിൽ  തറക്കല്ലിട്ടു.

18 മാസം കൊണ്ട് പണി തീർക്കാമെന്നുള്ള ഉറപ്പിലാണ് കരാർ നൽകിയത് എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിക്കരിക്കാൻ കരാ റുകാരൻ തയ്യാറായിട്ടില്ല.

രണ്ടു വർഷം മുന്നേ ആവശ്യമായ ഫണ്ട്‌ അനുവദിച്ചിട്ടും കരാറുകാന്റെ അനാസ്ഥമൂലം വർക്ക് പൂർത്തീകരിക്കാൻ പറ്റാത്തത് പ്രതിഷേധാർഹമാണ്.

ഡി. വൈ. എഫ്. ഐ മുൻ ജില്ലാ പ്രസിഡന്റ്‌ വി. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ഒ. വി.പവിത്രൻ അധ്യക്ഷത വഹിച്ചു.എം. വി. ദീപേഷ്, എം. വി. രതീഷ്, കെ. വി. അഭിലാഷ്, ഗിരീഷ് കാരാട്ട് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. എം. വിനോദ് സ്വാഗതം പറഞ്ഞു.

No comments