Breaking News

സിനിമാപ്രവർത്തക അയിഷ സുൽത്താനയ്ക്കെതിരെ ലക്ഷദ്വീപിൽ രാജ്യദ്രോഹത്തിന് കേസ്



കവരത്തി: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ അയിഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അയിഷ സുൽത്താനയ്ക്ക് എതിരെ പരാതി നൽകിയത്. അയിഷ സുൽത്താനയ്ക്ക് എതിരെ യുവമോർച്ചയാണ് രാജ്യദ്രോഹം നടത്തിയതായി പരാതി നൽകിയത്.



ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അയിഷ സുൽത്താന വ്യക്തമാക്കുന്നു. അതിന് കാരണം ഒരു വർഷത്തോളമായി പൂജ്യം കോവിഡ് ആയ ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചതെന്നും ഐഷ സുൽത്താന പറയുന്നു.

No comments