കുമ്പളപ്പള്ളിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ബിരിയാണി വിളമ്പി പരപ്പയിലെ വിജയ് ഫാൻസിൻ്റെ പിറന്നാൾ ആഘോഷം
പെരിയങ്ങാനം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ദളപതിയൻസ് വിജയ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പരപ്പയും വെസ്റ്റേൺ ഡാൻസ് വേൾഡ് ഡാൻസ് അക്കാദമി പരപ്പയും സംയുക്തമായി ദളപതി വിജയ് വെൽഫെയർ ഡേ ആഘോഷിച്ചു. കുമ്പളപ്പള്ളി ഡൊമിഷ്യറി കെയർ സെന്ററിലേക്ക് ഇന്ന് ഉച്ച ഭക്ഷണം നൽകാൻ ആഗ്രഹം ഉണ്ടെന്ന് നേരത്തെ സംഘാടകരെ അറിയുക്കുകയും ഇന്ന് കോവിഡ് സെന്ററിൽ എല്ലാവർക്കും ചിക്കൻ ബിരിയാണി നൽകി,വിജയ് ടെ പിറന്നാൾ ദിനത്തിൽ നടത്തിയ ഈ പ്രവർത്തനം വേറിട്ടതായി. വാർഡ് മെമ്പർ കെ വി ബാബു ബിരിയാണി ഏറ്റു വാങ്ങി,എം വി രതീഷ്, ഗിരീഷ് കാരാട്ട്, എം സന്തോഷ്,ഗിരീഷ് വി കെ,കെ വി ജനാർദ്ദനൻ എന്നിവർ സംബന്ധിച്ചു. വെസ്റ്റേൺ ഡാൻസ് അക്കാദമി& വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ അനീഷ് കാരാട്ട്,ധനേഷ് ,സജിത, രജിൻ ,സുജിത്ത്,ബിനീഷ്,രാഹുൽ എന്നിവർ പങ്കെടുത്തു.
No comments