Breaking News

കയ്യൂർ ചീമേനി- വെസ്റ്റ്എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുമ്പട്ട പാലം നാളെ നാടിന് സമർപ്പിക്കും


കുന്നുംകൈ : പെരുമ്പട്ട പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  നാളെ (ജൂൺ 23) ഉച്ചയ്ക്കുശേഷം മൂന്നിന് ഉദ്ഘാടനം ചെയ്യും. കയ്യൂർ ചീമേനി- വെസ്റ്റ്എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 9.90 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 11.05 മീറ്റർ വീതിയും 25. 32 മീറ്റർ നീളവും 4 സ്പാനുകളും ഉള്ള പെരുമ്പട്ട പാലം തേജസ്വിനി പുഴയയ്ക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്.

സമീപവാസികളായ എൽ.കെ മുഹമ്മദ് കുഞ്ഞി, എൽ കെ റംല, ടി പി ഹംസ, എ പി കെ ഖരീം, ലക്ഷ്മണൻ എന്നിവരാണ് പാലത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയത്.

No comments