പ്രഭുൽപട്ടേൽ ലക്ഷദ്വീപ് ജനതയുടെ അന്തകൻ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഫോർട്ട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കാര്യാലയത്തിനു മുമ്പിൽ എം പി നിൽപ്പ് സമരം നടത്തി
കൊച്ചി: ലക്ഷദ്വീപ് ജനതയുടെ അന്തകനാണ് പ്രഭുൽ ഖോടാ പട്ടേൽ എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രസ്ഥാവിച്ചു.
കേരളവുമായി അഭേദ്യമായ ബന്ധമുള്ള ദ്വീപ് ജനതയോട് കേന്ദ്ര സർക്കാർ കടുത്ത അനീതിയാണ് കാണിക്കുന്നത്. ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരത്തെ തകർത്ത് കുത്തക കമ്പിനികൾക്ക് നേട്ടം ഉണ്ടാക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണ്.
ഇതിനെതിരെ ശക്തമായി പ്രധിഷേധം ഉയർത്തുമെന്ന് എംപി പറഞ്ഞു ഫോർട്ട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കാര്യാലയത്തിനു മുമ്പിൽ നിൽപ്പ് സമരം നടത്തുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി എന്നിവർ എംപി യോടൊപ്പം ഉണ്ടായിരുന്നു.
No comments